കസ്റ്റംസ് ഓഫീസറാണെന്ന് വിശ്വസിപ്പിച്ച് സ്വര്‍ണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതിയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.തിരൂര്‍ സ്വദേശിനിയായ സ്ത്രീയുടെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ച പ്രതി, കോഴിക്കോട് കസ്റ്റംസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തി ആള്‍മാറാട്ടം നടത്തുകയായിരുന്നു. കസ്റ്റംസ് കേസുകളില്‍ പിടിച്ചെടുത്ത സ്വര്‍ണം നികുതി മാത്രം അടച്ച് സ്വന്തമാക്കാവുന്ന പദ്ധതിയുണ്ടെന്നും 12.5 പവന് വീതമുള്ള സ്വര്‍ണാഭരണങ്ങള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതാണ് പദ്ധതിയെന്നും വിശ്വസിപ്പിച്ചു.പദ്ധതിയുടെ ഭാഗമായി സ്വര്‍ണത്തിനുള്ള നികുതി അടയ്ക്കണമെന്ന് പറഞ്ഞ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങള്‍ കൈപ്പറ്റി തട്ടിപ്പ് നടത്തുകയായിരുന്നു.സംഭവത്തില്‍ മലപ്പുറം വടക്കാങ്ങര തടത്തില്‍കുണ്ട് സ്വദേശി അറക്കല്‍ മുഹമ്മദ് ഷിബിലി (30) യെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകളുള്ളതായും പോലീസ് അറിയിച്ചു.പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി മലമ്പുഴ ജയിലില്‍ റിമാന്‍ഡ് ചെയ്തു.തിരൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ മിഥുന്, അനുഷ, അഭയ, നസീര്‍ തിരൂര്‍ക്കാട്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സനോജ്, സി.പി.ഒ യാസിര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Home Bureaus Perumpilavu കസ്റ്റംസ് ഓഫീസറാണെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസ്; പ്രതി അറസ്റ്റില്‍



