30.4 C
Kunnamkulam
Friday, November 27, 2026
Home Bureaus Kechery കിഴൂരില്‍ അനധികൃതമായി കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

കിഴൂരില്‍ അനധികൃതമായി കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

4

കിഴൂരില്‍ വീട്ടുപറമ്പില്‍ അനധികൃതമായി കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി പരിപാലിച്ച കേസില്‍ ഒരാളെ കുന്നംകുളം എക്‌സൈസ് സംഘം പിടികൂടി.കുന്നംകുളം കീഴൂര്‍ വലിയ പുരക്കല്‍ വീട്ടില്‍ പ്രശോഭാണ് (39) അറസ്റ്റിലായത്. എക്‌സൈസ് വകുപ്പിന്റെ ഓപ്പറേഷന്‍ ഗ്രീന്‍ ലീഫിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. തൃശൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നംകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.രാജകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം കുന്നംകുളം റേഞ്ച് ഓഫീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

ADVERTISEMENT
error: Content is protected !!