30.4 C
Kunnamkulam
Friday, November 27, 2026
Home Bureaus Kechery കെ.എച്ച്.ആര്‍.എ. കുന്നംകുളം യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം നവംബര്‍ 29ന്

കെ.എച്ച്.ആര്‍.എ. കുന്നംകുളം യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം നവംബര്‍ 29ന്

6

കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ കുന്നംകുളം യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം നവംബര്‍ 29ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ റോഡില്‍ കെ.ആര്‍.എസ്. ടവറില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് 5.30ന് സംസ്ഥാന പ്രസിഡണ്ട് ജി.ജയപാല്‍ നിര്‍വ്വഹിക്കും. എന്‍.എം.ആര്‍.റസാഖ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ട്രഷറര്‍ സി ബിജുലാല്‍ സംസ്ഥാന സമ്മേളന സമ്മാനകൂപ്പണിന്റെ വിതരണം നിര്‍വ്വഹിക്കും. സംസ്ഥാന വര്‍ക്കിങ് പ്രസിഡണ്ട് എന്‍.സുഗുണന്‍ സംഘടനാ കാര്യങ്ങള്‍ വിശദീകരിക്കും. സംസ്ഥാന വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, ജില്ലാ പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണന്‍, സെക്രട്ടറി വി ആര്‍ സുകുമാര്‍, ട്രഷറര്‍ സി എ ജോണി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ വാദ്യ കുലപതി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ യൂണിറ്റ് പ്രിസിഡണ്ട് സി.എം. സുന്ദരന്‍ , സെക്രട്ടറി പി.കെ.ഫിയാസ്, കെ.പി.ദേവന്‍, എന്‍.കെ.പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!