ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ, ജനാധിപത്യം സംരക്ഷിക്കാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി കുന്നംകുളം മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആര്‍ത്താറ്റ് സെന്ററില്‍ പ്രതിഷേധ ജനസഭ സംഘടിപ്പിച്ചു.ബിജെപി കുന്നംകുളം മുനിസിപ്പാലിറ്റി സൗത്ത് ഏരിയാ കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്ത് സ്രാമ്പിക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്. അനീഷ് മാസ്റ്റര്‍ പ്രതിഷേധ ജനസഭ ഉദ്ഘാടനം ചെയ്തു.കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി.ജെ. ജെബിന്, ജില്ലാ വൈസ് പ്രസിഡന്റ് എം.വി. ഉല്ലാസ്, കൗണ്‍സിലര്‍ ഗീത ശശി, ഏരിയാ ജനറല്‍ സെക്രട്ടറി രാഹുല്‍ ചന്ദ്രന് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. നോര്‍ത്ത് ഏരിയാ കമ്മിറ്റി പ്രസിഡന്റ് പി.പി. പ്രനീഷ് സ്വാഗതവും ഏരിയാ വൈസ് പ്രസിഡന്റ് സിബി ആര്‍ത്താറ്റ് നന്ദിയും പറഞ്ഞു.



