32 C
Kunnamkulam
Saturday, November 28, 2026
Home Bureaus Perumpilavu ചാലിശ്ശേരി ശ്രീ മുലയംപറമ്പത്ത് കാവ് മുഴുവന്‍ വിളക്ക് പ്രസാദ ഊട്ടില്‍ പങ്കെടുത്ത് ആയിരങ്ങള്‍

ചാലിശ്ശേരി ശ്രീ മുലയംപറമ്പത്ത് കാവ് മുഴുവന്‍ വിളക്ക് പ്രസാദ ഊട്ടില്‍ പങ്കെടുത്ത് ആയിരങ്ങള്‍

9

ചാലിശ്ശേരി ശ്രീ മുലയംപറമ്പത്ത് കാവ് മുഴുവന്‍ വിളക്ക് പ്രസാദ ഊട്ടില്‍ ആയിരങ്ങള്‍ പങ്കെടുത്തു.മൂന്നു ജില്ലകളില്‍ നിന്നായി ജാതി-മത-ഭേദമെന്യേ ആയിരകണക്കിന് ഭക്തജനങ്ങള്‍ അന്നദാനത്തിന് എത്തി. അഞ്ച് മണിക്കൂര്‍ സമയം എടുത്തതാണ് ഉച്ചക്കുള്ള അന്നദാനം പൂര്‍ത്തിയാക്കിയത്.പാചക വിദഗ്ധന്‍ കവുക്കോട് കുന്നത്തെ ഉണ്ണിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ അന്നദാനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്.ശനിയാഴ്ച ഉച്ചക്ക് 7500-ത്തിലധികം ഭക്തര്‍ക്കായി പുളിയിഞ്ചി, ഉപ്പേരി, അച്ചാര്‍, അവില്‍, സാമ്പാര്‍, രസം, സാമ്പാര്‍, പപ്പടം, പരിപ്പ് പായസം തുടങ്ങിയ വിഭവങ്ങളാണ് തയ്യാറാക്കിയത്. വിളക്ക് കമ്മിറ്റി പ്രസിഡന്റ് കുട്ടന്‍ ആലിക്കര, സെക്രട്ടറി കെ. കെ. ഭാസ്‌കരന്‍, ട്രഷറര്‍ അമൃത ചന്ദ്രന്‍ എന്നിവരുടെ നേതൃത്ത്വത്തിലുള്ള കമ്മിറ്റി നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!