കുന്നംകുളം ബഥാനിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍, അധ്യാപകര്‍ക്കായി ‘റീ ഇമാജിനിങ് എജ്യുക്കേഷന്‍ വിത്ത് ജെനെറേറ്റീവ് എ.ഐ.’ എന്ന വിഷയത്തില്‍ തിങ്കളാഴ്ച ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ വിചക്ഷണനും ഗവേഷകനും അമേരിക്കയിലെ പ്രമുഖ യൂണിവേഴ്സിറ്റിയിലെ പ്രിന്‍സിപ്പല്‍ കണ്സല്ട്ടന്റുമായ ഡോ. ക്ലിഫ് കസ്മോള് ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ബഥാനിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഗവേഷകയും യൂണിവേഴ്സിറ്റി നിര്‍ദ്ദേശിക്കപ്പെട്ട നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ എം.രശ്മി നയിക്കുന്ന ക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാന്‍ താത്പര്യമുള്ള അധ്യാപകര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.



