31 C
Kunnamkulam
Sunday, November 29, 2026
Home Bureaus Punnayurkulam ഉപ്പുങ്ങൽ പാടത്ത് പക്ഷിനിരീക്ഷണവുമായി പാലപ്പെട്ടി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

ഉപ്പുങ്ങൽ പാടത്ത് പക്ഷിനിരീക്ഷണവുമായി പാലപ്പെട്ടി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

6

പാലപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റും കോള്‍ ബേഡേഴ്സ് ഓര്‍ഗനൈസേഷനും ചേര്‍ന്ന് ഉപ്പുങ്ങല്‍ പാടത്ത് പക്ഷി നിരീക്ഷണം നടത്തി. ‘നല്ല ഭൂമി’ എന്ന ശീര്‍ഷകത്തില്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്കുള്ള ഓറിയന്റേഷന്റെ ഭാഗമായാണ് പ്രവര്‍ത്തനം സംഘടിപ്പിച്ചത്.പക്ഷി നിരീക്ഷകരായ, കുറ്റിപ്പുറം ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക കെ സുധ, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഡോക്ടര്‍ ധന്യ, ഓഡണറ്റോളജിസ്റ്റ് – പി കെ സിജി, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി പി സേതുമാധവന്‍ എന്നിവര്‍ വളണ്ടിയര്‍മാരുടെ ഗ്രൂപ്പുകള്‍ക്ക് ക്ലാസ്സെടുത്തു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരായ കെ ജയന്‍ ചിറവെല്ലൂര്‍, ഹാഫിസ്, പാലപ്പെട്ടി സ്‌കൂളിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ രമ്യ, അദ്ധ്യാപകനായ ഫസല്‍ എന്നിവര്‍ സംസാരിച്ചു.രാവിലെ 7.30 മുതല്‍ 9 മണി വരെ നടത്തിയ പക്ഷി നിരീക്ഷണത്തില്‍ ചേരക്കോഴി, മഞ്ഞക്കൊച്ച, ചാരമുണ്ടി, മണ്ണാത്തിപുള്ള് തുടങ്ങി ഏകദേശം 52 ഇനം പക്ഷികളെ നിരീക്ഷിക്കാന്‍ സാധിച്ചു. വളരെ അപൂര്‍വം ആയി മാത്രം കാണുന്ന പൂന്തത്ത യെ കണ്ടത് കുട്ടികളില്‍ ആകാംക്ഷയും താല്പര്യവും ഉണര്‍ത്തി. ദേശാടന പക്ഷികളും തണ്ണീര്‍ത്തട ആവാസവ്യവസ്ഥയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കുറിച്ചും, മലിനീകരണവും മറ്റു പല കാരണങ്ങളാലും പാരിസ്ഥിതിക തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ കോള്‍ പാടങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും എന്‍എസ്എസ് വളണ്ടിയര്‍മാരില്‍ അവബോധം സൃഷ്ടിക്കാന്‍ പ്രവര്‍ത്തനത്തിനു സാധിച്ചു.
ലീഡര്‍ രിഫുവാന്‍ വിലയിരുത്തല്‍ നല്‍കി നന്ദി പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!