30.5 C
Kunnamkulam
Sunday, November 29, 2026
Home Bureaus Kechery ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

8

ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം അനീഷ് ആന്റണിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ചൂണ്ടല്‍ക്കുന്നിലുള്ള കെ.ആര്‍. നാരായണന്‍ മെമ്മോറിയല്‍ കമ്മ്യൂണിറ്റി ഹാളിലാണ് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. മുതുവറ ലയണ്‍സ് ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിച്ച കരുതല്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍ നിര്‍വ്വഹിച്ചു. മുതുവറ ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ഷാജി ചിറ്റിലപ്പിള്ളി അധ്യക്ഷനായി. ‘കരുതല്‍’ പദ്ധതിയുടെ ലോഗോ പ്രകാശനം സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനവും ലയണ്‍സ് ക്ലബ്ബ് മള്‍ട്ടിപ്പിള്‍ ജി.എസ്.ടി. കോര്‍ഡിനേറ്റര്‍ കെ.എന്‍. സോമകുമാര്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലീല രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സി.സി. ശ്രീകുമാര്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്റോ പോള്‍, ജന പ്രതിനിധികളായ കെ. എ.രമേഷ്, അനുഷ ഷാഫര്‍, റസിയ അലി, അനീഷ് ആന്റണി,സിമി സ്റ്റെല്‍സണ്‍, ലിയ ജോജോ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് വികസന സമിതി അംഗങ്ങള്‍, ആശവര്‍ക്കര്‍മാര്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ദയ ആശുപത്രി അഹല്യ കണ്ണാശുപത്രി എന്നിവയുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

ADVERTISEMENT
error: Content is protected !!