24.8 C
Kunnamkulam
Thursday, August 6, 2026
Home Bureaus Erumapetty കുണ്ടന്നൂര്‍ ഡിവൈന്‍ ലവ് കോണ്‍വെന്റിന്റെ രജത ജൂബിലി ആഘോഷിച്ചു

കുണ്ടന്നൂര്‍ ഡിവൈന്‍ ലവ് കോണ്‍വെന്റിന്റെ രജത ജൂബിലി ആഘോഷിച്ചു

60

കുണ്ടന്നൂര്‍ ഡിവൈന്‍ ലവ് കോണ്‍വെന്റിന്റെ രജത ജൂബിലി തൃശ്ശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ പിതാവിന്റെ കാര്‍മികത്തില്‍ ആഘോഷിച്ചു. കോണ്‍വെന്റില്‍ നിന്നും ബാന്‍ഡ് വാദ്യത്തിന്റെ അകമ്പടിയോടെ ഇടവക ജനങ്ങളെ പ്രദക്ഷിണമായി തൃശ്ശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ പിതാവിനെ ദേവാലയത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് ദീപം തെളിയിച്ച് കൃതജ്ഞത ബലിയോട് കൂടി രജിത ജൂബിലി ആഘോഷങ്ങള്‍ ആരംഭിച്ചു. ഇടവക വികാരി ഫാ:സെബി കവലക്കാട്ട് അധ്യക്ഷനായി. ഡിവിനോ അമ്മോരെ കോണ്‍ഗ്രിഗേഷന്റെ മദര്‍ ജനറല്‍ മദര്‍ ലൂയിസ കര്‍മിനാത്തി, വൈദികര്‍, സിസ്റ്റേഴ്‌സ്, ദൈവജനം ആഘോഷത്തില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!