28.1 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu അണ്ടര്‍ 14 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് സ്‌പോര്‍ട്ടീവോ പെരുമ്പിലാവ് ജേതാക്കളായി.

അണ്ടര്‍ 14 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് സ്‌പോര്‍ട്ടീവോ പെരുമ്പിലാവ് ജേതാക്കളായി.

66

കടവല്ലൂര്‍ പഞ്ചായത്ത് ഫുട്‌ബോള്‍ അക്കാദമി , കെ എഫ് എ യുടെ ആഭിമുഖ്യത്തില്‍ കടവല്ലൂര്‍ പഞ്ചായത്ത് ഗ്രൗണ്ടില്‍ രണ്ട് ദിവസങ്ങളിലായി നടന്ന അണ്ടര്‍ 14 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് സ്‌പോര്‍ട്ടീവോ പെരുമ്പിലാവ് ജേതാക്കളായി. കാസ്‌ട്രോ പോര്‍ക്കുളം രണ്ടാമതെത്തി. വിജയികള്‍ക്ക് പൊതു പ്രവര്‍ത്തകരായ എം.എ. കമറുദീന്‍ , റാഫി താഴത്തേതില്‍ , കെ .എഫ് എ പരീശീലകന്‍ കെ.കെ. കൃഷ്ണകുമാര്‍, ഫുട്‌ബോള്‍ അക്കാദമി ഡയറക്ടര്‍ എസ് ബാബു , കെ എഫ് എ ഭാരവാഹി കെ. കെ. പ്രകാശന്‍ എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു. മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി പന്ത്രണ്ട് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മത്സരങ്ങള്‍ നിയന്ത്രിച്ച പ്രശസ്ത ഫുട്‌ബോള്‍ കോച്ച് വില്‍സണ്‍ എഫ് എഫ് പഴഞ്ഞിയെ ചടങ്ങില്‍ പൊന്നാടയണിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു.

ADVERTISEMENT
error: Content is protected !!