30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Velur വെള്ളിത്തിരുത്തി മാര്‍ ഗ്രീഗോറിയോസ് കുരിശുപള്ളി പെരുന്നാളിന് തുടക്കമായി

വെള്ളിത്തിരുത്തി മാര്‍ ഗ്രീഗോറിയോസ് കുരിശുപള്ളി പെരുന്നാളിന് തുടക്കമായി

30

മരത്തംകോട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയുടെ വെള്ളിത്തിരുത്തി മാര്‍ ഗ്രീഗോറിയോസ് കുരിശുപള്ളി പെരുന്നാളിന് തുടക്കമായി. ശനിയാഴ്ച വൈകീട്ട് 6ന് പ്രദക്ഷിണം, സന്ധ്യാ നമസ്‌ക്കാരം, ആശീര്‍വാദം തുടര്‍ന്ന് വിവിധ ആഘോഷ കമ്മിറ്റികളുടെ പെരുന്നാള്‍ എഴുന്നള്ളിപ്പ് എന്നിവ ഉണ്ടായി. ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ധൂപ പ്രാര്‍ത്ഥന, ആശീര്‍വാദം, പൊതു സദ്യ എന്നിവയും ഉണ്ടാകും. പരിപാടികള്‍ക്ക് വികാരി ഫാ.സക്കറിയ കൊള്ളന്നൂര്‍, കൈസ്ഥാനി സി.സി തോമസ്, സെക്രട്ടറി ജിയോ.കെ.വില്‍സന്‍, മാനേജിങ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!