27.6 C
Kunnamkulam
Saturday, July 11, 2026
Home Bureaus Perumpilavu അയ്യംപറമ്പ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ആഘോഷിച്ചു

അയ്യംപറമ്പ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ആഘോഷിച്ചു

പോര്‍ക്കുളം അയ്യംപറമ്പ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ വെള്ളി, ശനി ദിവസങ്ങളിലായി ആഘോഷിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് സന്ധ്യാനമസ്‌കാരം, പള്ളിക്ക് ചുറ്റും പ്രദക്ഷിണം, ആശീര്‍വാദം എന്നിവക്കു ശേഷം ദേശക്കാരുടെ ആനയും വാദ്യമേളങ്ങളുമായുള്ള എഴുന്നള്ളിപ്പുകളും നടന്നു. ശനിയാഴ്ച്ച രാവിലെ 8.15ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടന്നു. ഉച്ചയോടെ ആരംഭിച്ച എഴുന്നള്ളിപ്പുകള്‍ വൈകിട്ടു സമാപിച്ചു. തുടര്‍ന്ന് 4.30ന് പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച വിതരണം എന്നിവയും ഉണ്ടായിരുന്നു. പെരുന്നാളിന് ഇടവക വികാരി ഫാ.ടി.പി.വര്‍ഗീസ്, കൈസ്ഥാനി പി.ഐ.ജോണ്‍, സെക്രട്ടറി കെ.പി.പോളി എന്നിവരടങ്ങിയ മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!