ഇന്ത്യയ്ക്ക് അഭിമാനമായി ഒന്നാം സ്ഥാനത്ത് എത്തി നില്‍ക്കുന്ന കേരളത്തിന്റെ പ്രതിഛായയെ തകര്‍ക്കാന്‍ കഴിയില്ല എന്നു കണ്ടപ്പോള്‍ ബോധപൂര്‍വ്വം നുണ പറഞ്ഞ് തോല്‍പ്പിക്കാന്‍ ശ്രമം നടത്തുകയാണ് മാധ്യമങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എസി മൊയ്തീന്‍ ആരോപിച്ചു. പുന്നയൂര്‍ക്കുളം കിഴക്കേ ചെറായി യുവധാര സാംസ്‌കാരിക നിലയവും ഗ്രാമീണ വായനശാലയുടെയും പുതുതായി നിര്‍മ്മിച്ച കെട്ടിടം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു എ.സി മൊയ്തീന്‍. സ്വന്തമായി മൂന്നര സെന്റ് സ്ഥലം വാങ്ങിയ ശേഷം 800 ചതുരശ്ര അടിയില്‍ 14 ലക്ഷം രൂപ ചിലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. ലൈബ്രറി, വായനശാല, ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിയടങ്ങുന്നതാണ് കെട്ടിടം. കിഴക്കേക്കര കളരിക്കാവിന് സമീപമാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.
Home  Bureaus  Punnayurkulam  കിഴക്കേ ചെറായി യുവധാര സാംസ്‌കാരിക നിലയവും ഗ്രാമീണ വായനശാലയുടെയും പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു
 
                 
		
 
    
   
    