27.5 C
Kunnamkulam
Monday, July 27, 2026
Home Bureaus Velur സിപിഎം വേലൂര്‍ ലോക്കല്‍ കമ്മിറ്റി ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

സിപിഎം വേലൂര്‍ ലോക്കല്‍ കമ്മിറ്റി ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും നേതൃത്ത്വത്തില്‍ കേരളത്തിനെതിരായും, വയനാട് പുനരധിവാസത്തെ അട്ടിമറിക്കാനുമുള്ള കള്ള പ്രചരണം നടത്തുന്നുവെന്നാരോപിച്ച് സിപിഎം വേലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വേലൂര്‍ പോസ്റ്റ് ഓഫീസ് സെന്ററില്‍ സംഘടിപ്പിച്ച ബഹുജന പ്രതിഷേധ കൂട്ടായ്മ സിപിഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം എസ് ബസന്ത്‌ലാല്‍ ഉദ്ഘാടനം ചെയ്തു. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വേലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ ടി ആര്‍ ഷോബി അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ കൂട്ടായ്മക്ക് ലോക്കല്‍ സെക്രട്ടറി അബില്‍ ബേബി സ്വാഗതവും കെ കെ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!