27.5 C
Kunnamkulam
Monday, July 27, 2026
Home Bureaus Velur കെ.എസ്.യു വേലൂര്‍ മണ്ഡലം കമ്മിറ്റി ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കെ.എസ്.യു വേലൂര്‍ മണ്ഡലം കമ്മിറ്റി ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കെ.എസ്.യു വേലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. വേലൂര്‍ മണ്ഡലം പ്രസിഡന്റ് ജോസഫ് ഷാജു അധ്യഷനായി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.യു ജില്ല സെക്രട്ടറി റാഷിദ് പെരുന്തുതുരുത്തി, അജിത് പെരുമ്പിലാവ്, അഹ്‌സാന്‍ ഷെയ്ക്ക്, അക്ഷയ് വെള്ളറക്കാട്, നിഹാല്‍ റഹ്‌മാന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ജി.വിവേക്, അലോഷി ആനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!