എസ്.എന്‍.ഡി.പി യോഗം കുന്നംകുളം യൂണിയന്റെ നേതൃത്വത്തില്‍ ശ്രീ നാരായണ ഗുരു മഹാസമാധി ആചരിച്ചു. കുന്നംകുളം സി വി ശ്രീരാമന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങ് യൂണിയന്‍ പ്രസിഡന്റ് കെ എം സുകുമാരന്‍ ഭദ്രദീപം തെളിയിച്ച് പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. തുടര്‍ന്ന് ഗുരു പുഷ്പാഞ്ജലി, ശാരദ പുഷ്പാഞ്ജലി, ഹവനം , ശാന്തിമന്ത്രം, സമര്‍പ്പണം, ഗുരു അനുസ്മരണം എന്നിവ നടന്നു. പൊതു സമ്മേളനം അഡ്വ: ഷാനി കെ കൃഷ്ണന്‍ ഉത്ഘാടനം ചെയ്തു. എഴുത്തുപുരക്കല്‍ ശങ്കരനാരായണന്‍ മുഖ്യാഥിയായി. ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല മുന്‍ എച്ച് ഒ ഡി എം.വി നടേശന്‍ പ്രഭാഷണം നടത്തി. ചന്ദ്രന്‍ കിളിയംപറമ്പില്‍, പത്മജ മോഹനന്‍, എന്നിവര്‍ സംസാരിച്ചു. പി കെ മോഹനന്‍ സ്വാഗതവും എം എസ് സുഗുണന്‍ നന്ദിയും പറഞ്ഞു. അന്നദാനവും ഉണ്ടായിരുന്നു.
 
                 
		
 
    
   
    