29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu കോതമംഗലം തീര്‍ത്ഥാടന വിളംബര ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കി

കോതമംഗലം തീര്‍ത്ഥാടന വിളംബര ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കി

ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ കോതമംഗലം തീര്‍ത്ഥാടന വിളംബര ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കി. പാലക്കാട് ജില്ലാതിര്‍ത്തിയില്‍ ഇരുചകവാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയെ പള്ളിയിലേക്ക് ആനയിച്ചു. കോതമംഗലം പള്ളി സഹവികാരി ഫാ. ബിജു കാവാട്ട്, ട്രസ്റ്റി ഏലിയാസ് കീരംപ്ലായില്‍, കണ്‍വീനര്‍മാരായ കുര്യാക്കോസ് പുല്ലാനിക്കാടന്‍, എല്‍ദോ ആനച്ചിറ, വില്‍സണ്‍ പാറയ്ക്കല്‍, എല്‍ദോ പാലാന്‍, ഷിബു പഴിക്കാളി, എല്‍ദോസ് കൊടിയംകുന്നേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിളംബംര ഘോഷയാത്ര എത്തിയത്. ഇടവക വികാരി ഫാ. ബിജു മുങ്ങാംകുന്നേല്‍, ട്രസ്റ്റി സി.യു. ശലമോന്‍, സെക്രട്ടറി ടൈറ്റസ് ഡേവീഡ്, തൃശൂര്‍ ഭദ്രാസന കൗണ്‍സില്‍ അംഗം സി.യു. രാജന്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ വിശ്വാസികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രഥത്തില്‍ ഹരാര്‍പ്പണവും നടത്തി.

ADVERTISEMENT
error: Content is protected !!