കോട്ടപ്പടി സെന്റ് ലാസ്സേഴ്‌സ് ദേവാലയത്തില്‍ പുതിയ കൈക്കാരന്മാര്‍ ചുമതലയേറ്റു

കോട്ടപ്പടി സെന്റ് ലാസ്സേഴ്‌സ് ചര്‍ച്ചിന്റെ 2024-25 വര്‍ഷത്തെ കൈക്കാരന്‍മാരായി സി.കെ.ഡേവിസ്, വി.കെ.ബാബു, പോളി മാസ്റ്റര്‍, സെബി താണിക്കല്‍ എന്നിവര്‍ ചുമതലയേറ്റു. കഴിഞ്ഞ ഒരുവര്‍ഷക്കാലം കൈക്കാരന്‍മാരായി പ്രവര്‍ത്തിച്ച ജാക്‌സണ്‍ നീലംങ്കാവില്‍, വിന്‍സെന്റ് എം.ഫ്, ഡെയ്‌സണ്‍ പഴുന്നാന , ലിന്റോ ചാക്കോ എന്നിവര്‍ക്ക് ഇടവക വികാരി ഷാജി കൊച്ചുപുരക്കല്‍ ഉപഹാരം നല്‍കി. തുടര്‍ന്ന് നടന്ന പ്രതിനിധി യോഗത്തില്‍ പുതിയ കൈകാരന്മാര്‍ക്ക് സ്വീകരണവും സ്ഥാനം ഒഴിയുന്ന കൈക്കാരന്‍മാര്‍ക്ക് യാത്രയയപ്പും നല്‍കി.