24.5 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu കരിക്കാട് പൂങ്കാവനം സെന്റ് ജോര്‍ജ് ചാപ്പല്‍ പെരുന്നാളിന് കൊടിയേറി

കരിക്കാട് പൂങ്കാവനം സെന്റ് ജോര്‍ജ് ചാപ്പല്‍ പെരുന്നാളിന് കൊടിയേറി

മലബാര്‍ സ്വതന്ത്ര സുറിയാനി സഭ കരിക്കാട് പൂങ്കാവനം സെന്റ് ജോര്‍ജ് ചാപ്പല്‍ പെരുന്നാളിന് ഞായറാഴ്ച കൊടിയേറി. വികാരി ഫാ മൈക്കിള്‍ ഗീവര്‍ഗീസ് കൊടിയേറ്റം നടത്തി. ഒക്ടോബര്‍ 1, 2 ദിവസങ്ങളിലാണ് പെരുന്നാള്‍. ഒന്നാം തീയതി വൈകിട്ട് 6.30 ന് നമസ്‌കാരം, രണ്ടാം തീയതി രാവിലെ 7.30ന് പ്രഭാത നമസ്‌കാരം തുടര്‍ന്ന് മലബാര്‍ സ്വതന്ത്ര സുറിയാനി സഭ പരമാധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ചാപ്പല്‍ ചുറ്റിയുള്ള പ്രദക്ഷിണം, ആശീര്‍വാദം, പൊതുസദ്യ എന്നിവയും ഉണ്ടാകും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ.മൈക്കിള്‍ ഗീവര്‍ഗീസ്, സെക്രട്ടറി വി കെ രാജന്‍ മറ്റു കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!