24.5 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Velur ഭരണസമിതി യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ‘വോക്കൗട്ട്’ നടത്തി

ഭരണസമിതി യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ‘വോക്കൗട്ട്’ നടത്തി

രണ്ടു മാസക്കാലമായി തെരുവ് വിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ വേലൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഓണത്തിന് മുന്‍പ് തെരുവ് വിളക്കുകള്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണം എന്ന് എല്ലാ ഗ്രാമസഭകളിലും ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടും യോഗങ്ങളില്‍ മെമ്പര്‍മാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഓണത്തിന് മുന്‍പുള്ള ഭരണസമിതി യോഗത്തില്‍ ഇതേ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചിട്ടും ഇതുവരെയും നടപടിയായിട്ടില്ലെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ്സിന്റെ വോക്കൗട്ട്.

ADVERTISEMENT
error: Content is protected !!