സ്മാര്‍ട്ട് സ്‌കൂളായി നവീകരിച്ച പുന്നയൂര്‍ക്കുളം മന്ദലാംക്കുന്ന് ജി എഫ് യു പി സ്‌കൂളിന്റെ ഉദ്ഘാടനം വ്യാഴാഴ്ച്ച നടക്കും. രാവിലെ 10 മണിക്ക് എന്‍ കെ അക്ബര്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിക്കും .ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. കഴിഞ്ഞവര്‍ഷം 15 ലക്ഷം രൂപയും ഈ വര്‍ഷം 40 ലക്ഷം രൂപയും ഉള്‍പ്പെടെ 55 ലക്ഷം രൂപ ചിലവഴിച്ചാണ് സ്‌കൂള്‍ നവീകരിച്ചത്. എല്ലാ ക്ലാസ് റൂമുകളിലും ടൈല്‍ വിരിച്ച് സീലിംഗ് ചെയ്തിട്ടുണ്ട്. പെയിന്റിങ്ങും പൂര്‍ത്തിയായി. പുതിയ ഫര്‍ണിച്ചറുകള്‍, പ്രൊജക്ടറുകള്‍, സ്‌ക്രീനും, ലാപ്‌ടോപ്പ്, ഇന്റര്‍നെറ്റ് സംവിധാനം,കേന്ദ്രീകൃത സൗണ്ട് സിസ്റ്റം ഉള്‍പ്പെടെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആധുനിക സാങ്കേതിക വിദ്യയുടേയും സാങ്കേതിക ഉപകരണങ്ങളിലൂടെയും സഹായത്തോടെ ഗുണമേന്മയുള്ള വിദ്യാഭ്യാസവും പഠനം സര്‍ഗാത്മകവുമാക്കാന്‍ സാദ്യാമാകുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Home Bureaus Punnayurkulam സ്മാര്‍ട്ട് സ്‌കൂളായി നവീകരിച്ച പുന്നയൂര്‍ക്കുളം മന്ദലാംക്കുന്ന് ജി എഫ് യു പി സ്‌കൂളിന്റെ ഉദ്ഘാടനം വ്യാഴാഴ്ച്ച...