25.3 C
Kunnamkulam
Sunday, July 26, 2026
Home Bureaus Perumpilavu കുന്നംകുളം സെന്റര്‍ മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

കുന്നംകുളം സെന്റര്‍ മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

 

ചാലിശ്ശേരി മര്‍ത്തോമ്മ പള്ളിയില്‍ കുന്നംകുളം സെന്റര്‍ മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തില്‍ നിറവോണം 2024 ഓണാഘോഷം സംഘടിപ്പിച്ചു.യുവജനസഖ്യം പ്രസിഡന്റ് ഫാ. സുനു ബേബികോശി ഉദ്ഘാടനം ചെയ്തു.ചാലിശേരി, പഴഞ്ഞി , കുന്നംകുളം , ആര്‍ത്താറ്റ് , മൂക്കുതല , കാട്ടാകമ്പാല്‍ , പെങ്ങാമുക്ക് തുടങ്ങിയ പള്ളികളില്‍ നിന്നുള്ള യുവജനങ്ങള്‍ വിവിധ കലാകായിക മത്സരങ്ങളില്‍ പങ്കെടുത്തു. വയനാടിനൊരു കരുതല്‍ പദ്ധതിക്കായി സമ്മാന പൂക്കളം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ജീവന്‍ ജെമി അദ്ധ്യഷനായി. ദീനബന്ധു മിഷന്‍ ഡയറക്ടര്‍ ഫാ ഷൈമോന്‍ ഏലിയാസ് മുഖ്യാതിഥിയായി. മത്‌സര വിജയികള്‍ക്ക് വൈദീകര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.യുവജന സഖ്യം കുന്നംകുളം സെന്റര്‍ സെക്രട്ടറി ക്രിസ്ത്യ എം പുത്തൂര്‍ , ജോയിന്‍ സെക്രട്ടറി ജിമല്‍ പി.ജിക്‌സണ്‍ , പള്ളി ട്രസ്റ്റി സുമ വില്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!