29.4 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Erumapetty വിരണ്ട് ഓടിയ പോത്ത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി

വിരണ്ട് ഓടിയ പോത്ത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി

കാഞ്ഞിരക്കോട് തോട്ടുപാലത്തിന് സമീപം വിരണ്ട് ഓടിയ പോത്ത് പ്രദേശത്ത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. വടക്കാഞ്ചേരി പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മൂന്ന് മണിക്കൂറോളം പരിശ്രമിച്ച് പോത്തിനെ വരുതിയിലാക്കി.ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. തോട്ടുപാലം എ.എച്ച് റീജന്‍സിക്ക് പിന്‍വശത്തെ പറമ്പില്‍ മേയാന്‍ കൊണ്ടുപോയ പ്രദേശവാസിയായ ഫൈസലിന്റെ പോത്താണ് വിരണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വടക്കാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ റിജിന്‍ എം. തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വടക്കാഞ്ചേരി ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഇന്നലെ വൈകിട്ട് 7 മണിയോടെ സാഹസികമായി പോത്തിനെ പിടിച്ച് കെട്ടുകയായിരുന്നു.

ADVERTISEMENT
error: Content is protected !!