പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ജന്മദിനാഘോഷത്തോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി

 

പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ബിജെപി പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.ടിപി വിനോദിനിയമ്മ മന്ദിരത്തില്‍ വെച്ചാണ് പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തിയത്. ബിജെപി പുന്നയൂര്‍ക്കുളം ഈസ്റ്റ് മേഖല പ്രസിഡണ്ട് ടി കെ ലക്ഷ്മണന്‍ ബിജെപി ഗുരുവായൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഷാജി തൃപ്പറ്റ്, മണ്ഡലം സെക്രട്ടറി സീനാ സുരേഷ്, ബിനിത സുരേഷ് യുവമോര്‍ച്ച ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് കിരണ്‍ ബാലചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.