30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ് സേവന ദിനമായി ആചരിച്ചു

വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ് സേവന ദിനമായി ആചരിച്ചു

63

എന്‍എസ്എസ് ദിനത്തോടനുബന്ധിച്ച് വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ് സേവന ദിനമായി ആചരിച്ചു.സര്‍ക്കാരിന്റെ സ്വച്ഛത ഹി സേവ പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 2 ഗാന്ധിജയന്തി വരെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗുരുവായൂര്‍ കുണ്ടുകടവ് സംസ്ഥാനപാതയിലെ വന്നേരിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി നിര്‍വഹിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രം , സംസ്ഥാനപാതയുടെ ഇരുവശങ്ങള്‍, പെരുമ്പടപ്പ് പോലീസ് സ്റ്റേഷന്‍ തുടങ്ങിയവ വൃത്തിയാക്കി. പ്രിന്‍സിപ്പല്‍ കെ എസ് സന്ധ്യ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ എം അന്‍വര്‍ റഷീദ്, എന്‍എസ്എസ് ജനറല്‍ ലീഡര്‍മാരായ ഫര്‍സീന്‍, മാളവിക,ഷഫ്‌സ സിദ്ദീഖ്, ശിഹാബ് എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂളിലെ നൂറോളം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

ADVERTISEMENT
error: Content is protected !!