27.7 C
Kunnamkulam
Thursday, August 6, 2026
Home Bureaus Thrithala ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്ത് പോവുകയായിരുന്ന അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്ത് പോവുകയായിരുന്ന അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

 

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്ത് പോവുകയായിരുന്ന അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ കൂറ്റനാട് സെന്ററിന് സമീപം അപകടത്തില്‍പെട്ടു. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ കൂറ്റനാട് – പട്ടാമ്പി റോഡിലെ എസ്എന്‍ ഹോട്ടലിന് സമീപം ആയിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കുറ്റിക്കാട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മലപ്പുറം കരുവാരക്കുണ്ട് സ്വദേശികളായ അഞ്ചംഗ കുടുംബമാണ് കാറിലുണ്ടായിരുന്നത്. ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ കുറ്റനാട്ടെ ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം കൂറ്റനാട് ഭാഗത്തേക്ക് ഇറങ്ങിയ ഉടനെ ആണ് അപകടം സംഭവിച്ചത്. ഓട്ടോമാറ്റിക്ക് വാഹനമായ കാറിന്റെ ഡ്രൈവര്‍ ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ അമര്‍ത്തിയതോടെ വാഹനം നിന്ത്രണം നഷ്ടമായി കുറ്റിക്കാട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമടക്കം അഞ്ച് പേരാണ് അപകടസമയത്ത് കാറിലുണ്ടായിരുന്നത്. ഭാഗ്യം കൊണ്ടാണ് കുടുംബം പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!