കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം ജെ മുഹമ്മദ് ഹാദിയെ കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു

 

ദേശീയ സബ്ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നീണ്ടൂര്‍ ദുബായ് റോഡില്‍ താമസിക്കുന്ന ജമാലിന്റെ മകന്‍ എം ജെ മുഹമ്മദ് ഹാദിയെ കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു. മണ്ഡലം പ്രസിഡണ്ട് ഷറഫു പന്നിത്തടം മെമെന്റോ നല്‍കി. പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാവൂട്ടി ചിറമനേങ്ങാട് മധുരം നല്‍കി. മണ്ഡലം വൈസ് പ്രസിഡണ്ട് സലാം വലിയകത്ത് , മണ്ഡലം സെക്രട്ടറി ബിജു അദൂര്‍, റഫീക്ക് ഐയിനിക്കുന്നത്ത് , സുനില്‍ ചിറമനേങ്ങാട്, ഐ.എന്‍.ടി.യു.സി. മുന്‍ ലീഡര്‍ മോഹനന്‍ നീണ്ടൂര്‍, അഷറഫ് എം.എസ്., ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് കെ.എം.സുഭാഷ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image