സ്വകാര്യധനകാര്യസ്ഥാപനത്തിന് മുന്നില്‍ ഒറ്റയാള്‍ പ്രതിഷേധം

 

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലാഭവിഹിതവും ഷെയര്‍ തുകയും തിരികെ നല്‍കിയില്ലെന്ന് ആരോപിച്ച് സ്വകാര്യധനകാര്യസ്ഥാപനത്തിന് മുന്നില്‍ ഒറ്റയാള്‍ പ്രതിഷേധം. കുന്നംകുളം – തൃശ്ശൂര്‍ റോഡിലെ ബിആര്‍ഡി ഓഫീസിനു മുന്‍പിലായിരുന്നു സമരം. വടക്കേക്കാട് സ്വദേശി വടക്കന്‍ വീട്ടില്‍ ബെയിന്‍സാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. 12 വര്‍ഷം മുന്‍പ് വടക്കേക്കാട് ബിആര്‍ഡി സ്ഥാപനത്തില്‍ ജോലിചെയ്യുന്ന സമയത്ത് ഒരു ഷെയറിന് 6 ലക്ഷം രൂപ നിരക്കില്‍ ബെയിന്‍സും ഭാര്യയും ചേര്‍ന്ന് 12 ലക്ഷം രൂപ ചിലവില്‍ രണ്ട് ഷെയറുകള്‍ എടുത്തെന്ന് പറയുന്നു. എന്നാല്‍ 12 വര്‍ഷം കഴിഞ്ഞിട്ടും ഷെയര്‍ തുകയോ ലാഭവിഹിതമോ നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് കുന്നംകുളം തൃശ്ശൂര്‍ റോഡിലെ ബിആര്‍ഡി ഓഫീസിനു മുന്‍പില്‍ ഇദ്ദേഹം കുത്തിയിരിപ്പ് സമരം നടത്തുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അപകടത്തില്‍പ്പെട്ട് കാലിനു ഗുരുതരമായി പരിക്കേറ്റ തനിക്ക് ശസ്ത്രക്രിയ സമയത്തും പിന്നീട് മകളുടെ വിവാഹസമയത്തും ഉള്‍പ്പെടെ നിരവധിതവണ പണം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് ബെയിന്‍സ് പറഞ്ഞു.

ADVERTISEMENT
Malaya Image 1

Post 3 Image