31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu കുണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ക്കു സ്വീകരണവും, വച്ചുനമസ്‌കാരവും നടത്തും

കുണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ക്കു സ്വീകരണവും, വച്ചുനമസ്‌കാരവും നടത്തും

34

കടവല്ലൂര്‍ കൊരട്ടിക്കര കുണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ അഷ്ടമംഗലപ്രശ്‌ന പരിഹാര കര്‍മങ്ങളുടെ മുന്നോടിയായി വെള്ളിയാഴ്ച രാവിലെ 9ന് തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ക്കു സ്വീകരണവും, വച്ചുനമസ്‌കാരവും നടത്തും. ഒക്ടോബര്‍ 2 മുതല്‍ 6 വരെയാണു ക്ഷേത്രത്തിന്‍ നവീകരണ കലശത്തിന്റെ ഭാഗമായുള്ള പരിഹാര കര്‍മങ്ങളും പ്രത്യേക പൂജകളും നടത്തുക. കക്കാട് വാസുദേവന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിക്കും. ഒക്ടോബര്‍ 13 മുതല്‍ പെരുമ്പുള്ളി ഗണേശന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഭാഗവത സപ്താഹ യജ്ഞവും വേദപാരായണവും തുടങ്ങും. ഒക്ടോബര്‍ 20ന് നടത്തുന്ന യജ്ഞ സമര്‍പ്പണത്തോടെയാണു സമാപനം. എല്ലാ ദിവസവും ക്ഷേത്രത്തില്‍ അന്നദാനവും ഉണ്ടാകും.

ADVERTISEMENT
error: Content is protected !!