മാലിന്യ സംസ്‌കരണ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിന്റെ ഭാഗമായി കുന്നംകുളം നഗരസഭയില്‍ സ്വച്ഛ് ഹി സേവാ 2024 പ്രവര്‍ത്തനങ്ങള്‍ വിപുലമായി നടത്തുവാന്‍ തീരുമാനിച്ചതായി ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സ്വച്ഛ് ഹി സേവാ ക്യാമ്പെയിന്‍, പ്രോഗ്രാം ലോഞ്ചിങ്, മാലിന്യ മുക്ത നവകേരളം പദ്ധതി എന്നിവയ്ക്ക് തുടക്കമിട്ടതായും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍, 2025 മാര്‍ച്ച് 30 വരെ നീണ്ടുനില്‍ക്കുന്ന നഗരസഭ തല മാലിന്യമുക്ത നവകേരളം പദ്ധതിക്ക് തുടക്കമാവും. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുറക്കുളം മത്സ്യമാര്‍ക്കറ്റ് തൊഴിലാളി സംഘടനകള്‍, വ്യാപാരികള്‍ എന്നിവരുടെ യോഗം, ഇ കെ നായനാര്‍ സ്മാരക ബസ് സ്റ്റാന്‍ഡ് പരിസരത്ത് സിഗ്‌നേച്ചര്‍ ക്യാമ്പെയ്ന്‍, സാനിറ്ററി മാലിന്യ ശേഖരണം ആക്രി ആപ്പ് ഉപയോഗപ്പെടുത്തല്‍ എന്നിവയുടെ ഫ്‌ലാഗ് ഓഫ്, ജവാഹര്‍ സ്‌ക്വയര്‍ സ്റ്റേഡിയത്തില്‍ ബാസ്‌കറ്റ്‌ബോള്‍ ത്രോ മത്സരം, നഗരസഭ പരിധിയിലെ സ്‌കൂളുകളില്‍ അസംബ്ലി സമയത്ത് മാലിന്യമുക്ത പ്രതിജ്ഞ, അതത് വാര്‍ഡുകളിലെ ഹരിത കര്‍മ്മസേനാംഗങ്ങളെ ആദരിക്കല്‍, സി വി സ്മാരക ലൈബ്രറി ഹാളില്‍ പ്ലസ്ടു, ഹൈസ്‌കൂള്‍ തലത്തില്‍ പ്രസംഗമത്സരം, യു.പി, ഹൈസ്‌കൂള്‍ തലത്തില്‍ ചിത്രരചനാമത്സരം, നഗരം ചുറ്റിയുള്ള സ്വച്ഛ് ഹി സേവാ കൂട്ടയോട്ടം, കക്കാട് കുളം ക്ലീന്‍ ഡ്രൈവ് പരിപാടി, കുറുക്കന്‍പാറ ഗ്രീന്‍ പാര്‍ക്കില്‍ ‘മാലിന്യ സംസ്‌കരണം പഠിക്കാം’ എന്ന വിഷയത്തില്‍ യൂത്ത് മീറ്റ്, പഴയ ബസ് സ്റ്റാന്‍ഡ്, പുതിയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ സ്വച്ഛ് ഹി സേവാ ഫ്‌ലാഷ് മോബ് എന്നിവ സംഘടിപ്പിക്കും.
കുന്നംകുളം നഗരസഭയില്‍ സ്വച്ഛ് ഹി സേവാ 2024 പ്രവര്‍ത്തനങ്ങള്‍ വിപുലമായി നടത്തുവാന്‍ തീരുമാനിച്ചതായി ചെയര്‍പേഴ്‌സണ്‍ അറിയിച്ചു
ADVERTISEMENT