കടങ്ങോട് പഞ്ചായത്തിലെ പള്ളിമേപ്പുറം ഞാവലിന് സമീപം മണ്ണിട്ട് വയല്‍ നികത്തുന്നു

ജല്‍ ജീവന്‍ പദ്ധതിക്ക് വേണ്ടി പൈപ്പിടാന്‍ ചാല് കീറുന്ന മണ്ണ് ഉപയോഗിച്ചാണ് നെല്‍വയല്‍ വ്യാപകമായി നികത്തുന്നത്. മണ്ണടിച്ചിരുന്ന ഒരു ലോറി എരുമപ്പെട്ടി പോലീസ് കസ്റ്റഡിയിലെടുത്തു.നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കൃഷി ഓഫീസറും വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി റിപ്പോര്‍ട്ട് തയ്യാറാക്കി. ഇത്തരത്തില്‍ കടങ്ങോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജല്‍ ജീവന്‍ പദ്ധതിയുടെ മണ്ണ് ഉപയോഗിച്ച് വ്യാപകമായി നെല്‍വയല്‍ നികത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പഞ്ചായത്ത്, കൃഷിഭവന്‍, റവന്യൂ വകുപ്പ്, എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാവുന്നില്ലായെന്ന് അഖിലേന്ത്യ കിസാന്‍ സഭ കടങ്ങോട് പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. മണ്ണ് ലേലം ചെയ്ത് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുന്നതിന് പകരം നെല്‍വയലുകള്‍ നികത്താന്‍ അധികൃതര്‍ അവസരം നല്‍കുകയാണെന്ന് എ.ഐ.കെ.എസ് ആരോപിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image