ചൂണ്ടല്‍ കൃഷിഭവനില്‍ സബ്‌സിഡി നിരക്കിലുള്ള ടിഷ്യു കള്‍ച്ചര്‍ വാഴ തൈകള്‍ വിതരണം നടത്തി

 

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരം ചൂണ്ടല്‍ കൃഷിഭവനില്‍ സബ്‌സിഡി നിരക്കിലുള്ള ടിഷ്യു കള്‍ച്ചര്‍ വാഴ തൈകള്‍ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ വാഴ തൈ വിതരണം ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്‌സന്‍ സുനിത ഉണ്ണികൃഷ്ണന്‍ അധ്യക്ഷയായി. ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്‌സന്‍ ജൂലറ്റ് വിനു,കൃഷി ഓഫീസര്‍ പി.റിജിത്ത്, കൃഷിവകുപ്പ് ജീവനക്കാര്‍ കര്‍ഷകര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചുരുങ്ങിയത് 10 സെന്റ് സ്ഥലത്തില്‍ നൂറിലേറെ വാഴ കൃഷി ചെയ്യാന്‍ സന്നദ്ധരായ കര്‍ഷകര്‍ക്കാണ് വാഴതൈ വിതരണം ചെയ്യുന്നത്. ഗുണഭോക്തൃ വിഹിതമായി തൈ ഒന്നിന് പത്തു രൂപ കൃഷിഭവനില്‍ അടക്കണം. രണ്ട് സെറ്റ് വീതം അപേക്ഷയും 2024-25 വര്‍ഷത്തെ നികുതി രശീതി പകര്‍പ്പ് ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നി അനുബന്ധ രേഖകളും സമര്‍പ്പിക്കേണ്ടതാണെന്നും കൃഷി ഓഫീസര്‍ അറിയിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image