കുട്ടികള്‍ക്കായി കളറിംഗ് മത്സരം സംഘടിപ്പിക്കുന്നു

ചിറ്റാട്ടുകര കാക്കശ്ശേരി വിദ്യാ വിഹാര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ രണ്ടര വയസ് മുതല്‍ നാല് വയസ്സുവരെയുള്ള കുട്ടികള്‍ക്കായി കളറിംഗ് മത്സരം സംഘടിപ്പിക്കുന്നു. ‘കിഡ്ഡി കളര്‍ ഫെസ്റ്റ്’ എന്ന പേരില്‍ ശനിയാഴ്ച രാവിലെ 10 മുതലാണ് മത്സരം. 9.45 ആണ് റിപ്പോര്‍ട്ടിംഗ് സമയം, രജിസ്‌ട്രേഷന്‍ സൗജന്യമാണ്. മത്സരത്തിനായുള്ള സാമഗ്രികള്‍ സ്‌കൂളില്‍ നിന്ന് ലഭ്യമാക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447991782, 7012092619 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ADVERTISEMENT