പഴഞ്ഞി കേരള ബാങ്കിന് സമീപം മസ്ജിദ് റോഡിലെ വെള്ളക്കെട്ട് യാത്രക്കാരെ വലയ്ക്കുന്നു

റോഡരികിലെ കാനയിലൂടെ വെള്ളം ഒഴുകി പോകാത്തതാണ് വെള്ളക്കെട്ടിന് കാരണം. കാനയിലൂടെ വെള്ളം സമീപത്തെ കല്ലുങ്ക് വഴി ഒഴുകി പോകുകയാണ് പതിവ്. എന്നാല്‍ കാനയ്ക്ക് ആഴമില്ലാത്തതിനാല്‍ റോഡിന്റെ താഴ്ചയുള്ള ഭാഗത്ത് വെള്ളം കെട്ടി കിടക്കുകയാണ്. ഇതോടെ ഈ വഴിയിലൂടെ വാഹനങ്ങള്‍ പോകുമ്പോള്‍ ചെളി വെള്ളം തെറിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ശല്യമാകുന്നുണ്ട്. ഈ റോഡില്‍ ജലജീവന്‍ പദ്ധതിയുടെ പൈപ്പിടാനായി റോഡിന്റെ വശം പൊളിച്ചിരുന്നു. പൈപ്പിട്ടതിന് ശേഷം മെറ്റല്‍ വിരിച്ചെങ്കിലും ടാര്‍ വിരിച്ചില്ല. ഇതോടെ വാഹനയാത്രക്കാര്‍ക്കും യാത്രാക്ലേശം രൂക്ഷമായി. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതോടൊപ്പം പൈപ്പിട്ട ഭാഗങ്ങളില്‍ ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം