അന്‍സാര്‍ സ്‌കൂള്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ കാമ്പസില്‍ നടത്തിയ മെഗാ വായനാ വേറിട്ടതായി

38

15 മിനിറ്റ് ഒരേ സമയം വിദ്യാര്‍ത്ഥികളും അധ്യാപകരും സഹജീവനക്കാരും നടത്തിയ വായന കൗതുകമുയര്‍ത്തിയ കാഴ്ചയായി മാറി. എല്ലാവരും പുസ്തകം കയ്യിലെടുത്ത് വായിക്കുകയും ഒരേ സമയത്ത്, ഒരുമിച്ച് പുസ്തകത്താളുകള്‍ മറിച്ച് വായനയുടെ പ്രാധാന്യത്തെ പ്രതീകാത്മമായി ആവിഷ്‌കരിക്കുകയുമാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ് ഷൈനി ഹംസ വ്യക്തമാക്കി. വായനാവാരത്തോടനുബന്ധിച്ച് കാമ്പസില്‍ ഒരാഴ്ചയിലധികം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വൈസ് പ്രിന്‍സിപ്പള്‍ സാജിത റസാക്ക്, ജൂനിയര്‍ പ്രിന്‍സിപ്പല്‍മാര്‍, അന്‍സാര്‍ സ്‌ക്കൂള്‍ ലൈബ്രറിയന്‍ ഷൈനി പികെ, അസിസ് ടിപി, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.