ഇ എം മൊയ്തുണ്ണി ഹാജിയുടെ നിര്യാണത്തില്‍ അനുസ്മരണ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു

56

മുസ്ലിംലീഗ് കാട്ടകമ്പാല്‍ പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് ഇ എം മൊയ്തുണ്ണി ഹാജിയുടെ നിര്യാണത്തില്‍ അനുസ്മരണ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഇ എം കെ കുഞ്ഞുമോന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചിറക്കല്‍ അറഫാ പാലസില്‍ നടന്ന സര്‍വകക്ഷി അനുസ്മരണ യോഗം മുസ്ലിം ലീഗ് ദേശീയ സമിതി അംഗവും സാമൂഹ്യപ്രവര്‍ത്തകനുമായ കരീം പന്നിത്തടം ഉദ്ഘാടനം ചെയ്തു. സാമൂഹിക സാംസ്‌കാരിക കാരുണ്യ പ്രവര്‍ത്തനരംഗത്ത് പകരം വയ്ക്കാന്‍ ഇല്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു മൊയ്തുണ്ണി സാഹിബ് എന്ന് കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് കുന്നംകുളം മണ്ഡലം വൈസ് പ്രസിഡന്റ് -അറഫ മെയ്തുണ്ണി ഹാജി ആമുഖ പ്രഭാഷണം നടത്തി. കുന്നംകുളം മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ജയശങ്കര്‍, കാട്ടകാമ്പാല്‍ പഞ്ചായത്ത് അംഗം എംഎസ് മണികണ്ഠന്‍,റഷീദ്, സിപിഐഎം കുന്നംകുളം ഏരിയ സെക്രട്ടറി എം എന്‍ സത്യന്‍, വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.