വടക്കേകാട് കൃഷിഭവനു കീഴിലുള്ള സൗജന്യ കാര്‍ഷിക വൈദ്യുതി ഉപഭോക്താക്കള്‍ ഒക്ടോബര്‍ 30 ന് മുന്‍പായി സൗജന്യ വൈദ്യുതി കണക്ഷന്‍ പുതുക്കേണ്ടതാണ്. ഇതുവരെ പുതുക്കിയവരും പുതുക്കാത്തവരും അപേക്ഷയോടൊപ്പം 2024 – 25 വര്‍ഷത്തെ നികുതിയും ആധാര്‍ കാര്‍ഡ് കോപ്പിയും കണ്‍സ്യുമര്‍ നമ്പര്‍ തെളിയുന്ന വൈദ്യൂതി ബില്ലിന്റെ കോപ്പിയും വച്ചു കണക്ഷന്‍ പുതുക്കേണ്ടതാണ്. കാര്‍ഷിക ഗുണഭോക്തൃ സമിതിയില്‍ അംഗത്വം എടുക്കാത്തവര്‍ എത്രയും പെട്ടന്ന് സമിതിയില്‍ അംഗത്വം എടുക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.