പഴഞ്ഞി മാര്‍ ബസേലിയോസ് സ്‌കൂളില്‍ ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

പഴഞ്ഞി മാര്‍ ബസേലിയോസ് സ്‌കൂളില്‍ ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പഴഞ്ഞി പോസ്റ്റ് ഓഫീസ് വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു. പോസ്റ്റല്‍ ജീവനക്കാര്‍ മധുരംനല്‍കി വിദ്യാര്‍ത്ഥികളെ സ്വീകരിക്കുകയും പോസ്റ്റോഫീസ് പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി കൊടുക്കുകയും ചെയ്തു . പണ്ടുകാലത്തെ ആശയവിനിമയരീതി പുത്തന്‍ തലമുറയ്ക്ക് പകര്‍ന്നതിനോടൊപ്പം പോസ്റ്റ്കാര്‍ഡ്, ഇന്‍ലന്റ് സ്റ്റാമ്പ് തുടങ്ങിയ വസ്തുക്കളെ പരിചയപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സ്‌കൂളില്‍ കുട്ടിതപാലോഫീസ് പ്രവര്‍ത്തനമാരംഭിച്ചു. കുട്ടി പോസ്റ്റുമാസ്റ്റര്‍, പോസ്റ്റുമാന്‍ തുടങ്ങി ജീവനക്കാരായി പോസ്റ്റുബോക്‌സില്‍ മറ്റു വിദ്യാര്‍ത്ഥികള്‍ നിക്ഷേപിച്ച കത്തുകള്‍ മേല്‍വിലാസക്കാര്‍ക്ക് എത്തിച്ചുനല്‍കി.പ്രധാന അധ്യാപകന്‍ ജീബ്ലെസ് ജോര്‍ജ്, അധ്യാപകരായ ഫെമി വര്‍ഗീസ്, സിംന സണ്ണി, അധ്യാപക വിദ്യാര്‍ത്ഥികളായ സ്‌നേഹല്‍എന്നിവര്‍ നേതൃത്വം നല്‍കി.