24.5 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Erumapetty ഉപജില്ല കായികമേള കിഡ്ഡീസ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എരുമപ്പെട്ടി ഗവ: എല്‍.പി സ്‌കൂള്‍ ചാമ്പ്യന്മാര്‍

ഉപജില്ല കായികമേള കിഡ്ഡീസ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എരുമപ്പെട്ടി ഗവ: എല്‍.പി സ്‌കൂള്‍ ചാമ്പ്യന്മാര്‍

കുന്നംകുളം ഉപജില്ല കായികമേള എല്‍.പി കിഡ്ഡീസ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എരുമപ്പെട്ടി ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ഉജ്ജ്വല വിജയം കരസ്ഥമാക്കിയ കുട്ടികളെയും കുട്ടികളെ പരിശീലിപ്പിച്ച അധ്യാപകന്‍ അന്‍വറിനേയും സ്‌കൂളില്‍ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ. വി.സി. ബിനോജ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ടി സുശാന്ത് അധ്യക്ഷനായി. വാദ്യമേളത്തോടു കൂടിയുള്ള ആഹ്‌ളാദ പ്രകടനവും നടന്നു.

ADVERTISEMENT
error: Content is protected !!