28.1 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam പി.പി.സുനീര്‍ എം.പിക്ക് സ്വീകരണവും സ്റ്റേജ് ആന്റ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും

പി.പി.സുനീര്‍ എം.പിക്ക് സ്വീകരണവും സ്റ്റേജ് ആന്റ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും

67

വെളിയംകോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാജ്യസഭാ എം.പി പി.പി.സുനീറിന് സ്വീകരണവും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്റ്റേജ് ആന്‍ഡ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ പി.പി. സുനീര്‍ എം.പി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ.കെ.സുബൈര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എം.പി ക്ക് സ്‌കൂളിന്റെ ഉപഹാരം പ്രധാനാധ്യാപിക വി.രാധിക സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ കെ.ടി നൂര്‍ മുഹമ്മദ് പൊന്നാടയണിയിച്ച് ആദരിച്ചു. വെളിയംകോട് പ്രഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടയില്‍ മുഖ്യാതിഥിയായിരുന്നു.

ADVERTISEMENT
error: Content is protected !!