മദ്രസകള്‍ അടച്ചുപൂട്ടാനുള്ള കമ്മീഷന്‍ ഉത്തരവിനെതിരെ എസ്ഡിപിഐ കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

 

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള കമ്മീഷന്‍ ഉത്തരവിനെതിരെ മദ്രസ സംവിധാനങ്ങളെ തകര്‍ക്കുവാന്‍ ഒരു ശക്തിയെയും അനുവദിക്കുകയില്ലഎന്ന സന്ദേശം ഉയര്‍ത്തി എസ്ഡിപിഐ കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പിലവ് നഗരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.എസ് ഡി പി ഐ പഞ്ചായത്ത് പ്രസിഡന്റ് റാഫി താഴതേത്തില്‍ സംസാരിച്ചു.എസ് ഡി പി ഐ പഞ്ചായത്ത് സെക്രട്ടറി സി കെ ശറഫുദ്ധീന്‍, എസ് ഡി പി ഐ ട്രീസറെര്‍ സദറുദ്ധീന്‍ തങ്ങള്‍,എസ് ഡി പി ഐ ജോയിന്‍ എ എസ് അദ്‌നാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT