25.8 C
Kunnamkulam
Wednesday, September 16, 2026
Home CCTV Desk പാലക്കാട്, ചേലക്കര, വയനാട് ഉപതെരെഞ്ഞെടുപ്പ് നവംബര്‍ 13 ന്

പാലക്കാട്, ചേലക്കര, വയനാട് ഉപതെരെഞ്ഞെടുപ്പ് നവംബര്‍ 13 ന്

121

പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലെയും വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ഉപതെരെഞ്ഞെടുപ്പ് നവംബര്‍ 13 ന്. 23 നാണ് വോട്ടെണ്ണല്‍ . വെള്ളിയാഴ്ച്ച മുതല്‍ പത്രിക സമര്‍പ്പണം ആരംഭിക്കും

വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വയനാട് ഒഴിയുകയായിരുന്നു. പ്രിയങ്കാ ഗാന്ധിയായിരിക്കും ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നാണ് സൂചന. പാലക്കാട് എം.എല്‍.എ. ആയിരുന്ന ഷാഫി പറമ്പില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ചേലക്കരയിലെ എം.എല്‍.എ. ആയിരുന്ന കെ.രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. അദ്ദേഹം എം.എല്‍.എ. സ്ഥാനം ഒഴിഞ്ഞതോടെയാണ് ഇവിടെ ഉപതെരെഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ADVERTISEMENT
error: Content is protected !!