‘സ്മാര്‍ട്ട് 40’ ത്രിദിന ക്യാമ്പ് ആരംഭിച്ചു

കടവല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വനിത ശിശുവികസന വകുപ്പിന്റെയും, ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റേയും ആഭിമുഖ്യത്തില്‍ ത്രിദിന ക്യാമ്പ് ആരംഭിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം സി.കെ.വിശ്വംഭരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മോഹനന്‍ വി.കെ. അധ്യക്ഷനായി. ഒ.ആര്‍.സി. സൈക്കോളജിസ്റ്റ് പി.വി.രേഷ്മ ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു.

ADVERTISEMENT