26.6 C
Kunnamkulam
Friday, September 4, 2026
Home Bureaus Chavakkad സി.പി.എം ഒരുമനയൂര്‍ ലോക്കല്‍ സമ്മേളനത്തിന് തുടക്കമായി

സി.പി.എം ഒരുമനയൂര്‍ ലോക്കല്‍ സമ്മേളനത്തിന് തുടക്കമായി

43

സി.പി.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഒരുമനയൂര്‍ ലോക്കല്‍ സമ്മേളനത്തിന് തുടക്കമായി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം സി.പി.എം. ജില്ല സെക്രട്ടറിയേറ്റ് അംഗം പി.കെ.ഷാജന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി.ടി.ശിവദാസന്‍, ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ.അക്ബര്‍, ചാവക്കാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത്, ഏരിയ കമ്മിറ്റി അംഗം കെ.എ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

മുതിര്‍ന്ന അംഗം എ.ടി.ഇബ്രാഹിംകുട്ടി പതാക ഉയര്‍ത്തി. കെ.വി.രവീന്ദ്രന്‍, വി.എം.ജാസിം, വിജിത സന്തോഷ് എന്നിവര്‍ സമ്മേളനം നിയന്ത്രിച്ചു. ലോക്കല്‍ കമ്മറ്റി സെക്രട്ടറി ജോഷി ഫ്രാന്‍സിസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ജാബിര്‍ കബീര്‍ രക്തസാക്ഷി പ്രമേയവും, ടി.വി.ബിജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.എല്‍.മഹേഷ്, ഷൈനി ഷാജി, സി.എ.ശരത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!