നാഷ്ണല്‍ ഡിജിറ്റല്‍ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ മഹാരാഷ്ട്രയിലേക്ക് യാത്രതിരിച്ച് അന്‍സാര്‍ സ്‌കൂളിലെ സംഘം

ഒക്ടോബര്‍ 19, 20 തിയ്യതികളില്‍ നടക്കുന്ന നാഷ്ണല്‍ ഡിജിറ്റല്‍ ഫെസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അന്‍സാര്‍ ഇംഗ്ലീഷ് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ടു. വിദ്യാര്‍ത്ഥികളും അധ്യാപകരുമടങ്ങുന്ന പതിനാലംഗ ടീമാണ് വ്യഴാഴ്ച രാവിലെ മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ടത്. മഹാരാഷ്ട്ര സംഗ്ലിയിലെ പ്രകാശ് പബ്ലിക് സ്‌കൂളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. അന്‍സാറില്‍ നിന്നും ജൂനിയര്‍, സീനിയര്‍ എന്നീ കാറ്റഗറികളിലായി റോബോട്ടിക്ക്, വെബ്‌സൈറ്റ്, ടെക്ക് ടോക്ക് എന്നീ മൂന്നിനങ്ങളിലെ മത്സരങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുക.

ADVERTISEMENT
Malaya Image 1

Post 3 Image