24.6 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരത്തിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി 6 വാഹനങ്ങൾ തകർന്നു.

കുന്നംകുളം നഗരത്തിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി 6 വാഹനങ്ങൾ തകർന്നു.

കുന്നംകുളം – വടക്കാഞ്ചേരി റോഡിൽ നിർത്തിയിട്ട വാഹനങ്ങളിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി 6 വാഹനങ്ങൾ തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ശനിയാഴ്ച്ച രാത്രി 7.30 ഓടെയാണ് അപകടമുണ്ടായത്. കുന്നംകുളം പഴയ ബസ്റ്റാൻഡിൽ നിന്ന് വടക്കാഞ്ചേരി റോഡിലേക്ക് കയറിയ കാർ കുന്നംകുളം ടൗണിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട് പച്ചക്കറി കടകൾക്ക് മുൻപിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു വെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ആദ്യം ഓട്ടോറിക്ഷയിലും ഓട്ടോറിക്ഷ മുൻപിൽ നിർത്തിയിട്ട കാറിലും കാർ മുൻപിലുണ്ടായിരുന്ന 3 സ്കൂട്ടറുകളിലും ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെയും ഓട്ടോറിക്ഷയുടെയും മുൻവശം പൂർണമായും തകർന്നു. സ്കൂട്ടറുകൾക്കും ഒരു കാറിനും ഭാഗികമായും കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ പൂർണമായും ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!