കാന്‍സര്‍ ബാധിച്ച് മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന 14 വയസ് കാരനായ വേലൂര്‍ കിരാലൂര്‍ സ്വദേശി അനുദേവ് കൃഷ്ണയുടെ ചികിത്സ ചിലവിനായി എരുമപ്പെട്ടിയിലെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി എന്ന പേരിലുള്ള വാട്‌സ് ആപ് കൂട്ടായ്മ രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ ധന സഹായം നല്‍കി.
നാടിനും നാട്ടുകാര്‍ക്കും വേണ്ടിയെന്ന ഈ വാട്‌സ് ആപ്പ് കൂട്ടായ്മ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ നാടും ഒന്നാകെ പങ്കു ചേര്‍ന്നിരുന്നു.ഉദാരമതികളായ വ്യക്തികളും വ്യാപാരികളും ഉള്‍പ്പടെ നിരവധിപേര്‍ ഫണ്ട് നല്‍കിയും ആവശ്യമായ അരിയും പല വ്യഞ്ജനളും സ്‌പോണ്‍സര്‍ ചെയ്തും ഈ ഉദ്യമവുമായി സഹകരിച്ചിരുന്നു. 2000 ത്തില്‍ അധികം ബിരിയാണി പാക്കറ്റുകളാണ് തയ്യാറാക്കിയത്.ഒരു പാക്കറ്റിന് 100 രൂപയാണ് ഈ ടാക്കിയത്. മുഴുവന്‍ പാക്കറ്റുകളും വിറ്റഴിച്ചു. ചിലവിലേക്കുള്ള പണം എടുക്കാതെ ലഭിച്ച മുഴുവന്‍ തുകയും അനുദേവ് കൃഷ്ണയുടെ കുടുംബാഗങ്ങള്‍ക്ക് കൈമാറി. വാട്‌സ് ആപ് കൂട്ടായ്മ കോഡിനേറ്റര്‍മാരായ ജോയ്‌സണ്‍ പുലിക്കോട്ടില്‍, കണ്ണന്‍ എരുമപ്പെട്ടി,ശിവന്‍ ആശാന്‍, അമീര്‍ എരുമപ്പെട്ടി, ഒ.എസ്.ശ്രീകാന്ത്, കെ.ബി.ജിനു, ഒ.എസ് സുജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.