ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഹിന്ദി ക്ലബിന്റെ 2024-25 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നു

51

ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഹിന്ദി ക്ലബിന്റെ 2024-25 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നു.സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. യാക്കോബ് ഒ. ഐ.സി അധ്യക്ഷനായ യോഗത്തിന്റെ ഉദ്ഘാടനം ബ്ലൂമിംഗ് ബഡ്‌സ് ബഥാനിയാ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ ഹിന്ദി വിഭാഗം മേധാവി ഷീജ ടീച്ചര്‍ നിര്‍വ്വഹിച്ചു. ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ടീച്ചര്‍ സംസാരിച്ചു. ക്ലബിന് ‘രോശ്‌നി’ എന്ന് നാമകരണം ചെയ്തു. സ്‌കൂളിന്റെ ഉപഹാരം അതിഥിയ്ക്ക് അധ്യാപിക വീണാ സുബ്രമഹ്ണ്യം സമര്‍പ്പിച്ചു. മുഴുവനായും ഹിന്ദിയില്‍ നടന്ന യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ വിവിദ പരിപാടികള്‍ അവതരിപ്പിച്ചു. സ്‌ക്കൂളിലെ ഹിന്ദി അധ്യാപകര്‍ നേതൃത്വം നല്‍കി.