ചൂണ്ടലില്‍ ലഹരി സംഘത്തിന്റെ വീട് കയറിയുള്ള ആക്രമണത്തില്‍ 76കാരിക്ക് പരിക്ക്. ചൂണ്ടല്‍ പഞ്ചായത്തിലെ പയ്യൂര്‍ക്കാവ് പ്രദേശത്ത് ലഹരി മാഫിയ, വീട് കയറി നടത്തിയ ആക്രമണത്തിലാണ് പരിസരവാസിയായ പാര്‍വണ വീട്ടില്‍ ലീലയ്ക്ക് (76) ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. ലഹരിസംഘത്തിലെ
3 പേരെ പോലീസ് ഇതിനോടകം പിടികൂടിയിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു.



