29.1 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുന്നയൂര്‍ക്കുളം സ്വദേശി മരിച്ചു. കെഎസ്ഇബി സബ് ഡിവിഷന്‍ സമീപം താമസിക്കുന്ന കൊട്ടാരംപാട്ടയില്‍ 31 വയസുള്ള ഷമീറാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച കേച്ചേരി വേലൂരില്‍ വെച്ചായിരുന്നു അപകടം. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. പോലിസ് നടപടികള്‍ക്ക് ശേഷം അണ്ടത്തോട് ജുമാഅത്ത് പള്ളി കബര്‍സ്ഥാനിയില്‍ ഖബറടക്കം നടത്തും. ഹുസൈന്‍ മിസ്രിയ ദമ്പതികളുടെ മകനാണ് ഷമീര്‍. ഫാത്തിമ്മ ഷെറിന്‍ ഭാര്യയും ശമാസ് മകനുമാണ്. യൂത്ത് കോണ്‍ഗ്രസ് ഗുരുവായൂര്‍ നിയോജകമണ്ഡലം മുന്‍ സെക്രട്ടറി അമീര്‍ ഹുസൈന്‍ സഹോദരനാണ്.

ADVERTISEMENT
error: Content is protected !!